കൊറോണ: ഖത്തറിലെ നിയന്ത്രണങ്ങള്‍ രണ്ടാഴ്ച്ചത്തേക്കു കൂടി നീട്ടി

qatar prime minister

ദോഹ: കൊറോണയുമായി ബന്ധപ്പെട്ട് ജോലി സ്ഥലങ്ങളിലും മറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രണ്ടാഴ്ച്ചത്തേക്കു കൂടി നീട്ടാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ എണ്ണം കുറയ്ക്കുക, സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെയാക്കുക ഉള്‍പ്പെടെ നേരത്തേ എടുത്ത തീരുമാനം രണ്ടാഴ്ച്ച കൂടി തുടരും. ഏപ്രില്‍ 16 മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് തീരുമാനം നീട്ടിയത്.

Qatar Cabinet extends workplace curbs, other COVID-19 measures