Wednesday, December 1, 2021
HomeNewsfeedകോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ മന്ത്രിസഭാ യോഗം; വെള്ളിയാഴ്ച്ച മുതല്‍ നിലവില്‍ വരും

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ മന്ത്രിസഭാ യോഗം; വെള്ളിയാഴ്ച്ച മുതല്‍ നിലവില്‍ വരും

ദോഹ: മെയ് 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നാല് ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യഘട്ടം മെയ് 28ന് ആരംഭിക്കുമെന്ന് അധികൃതര്‍ പെരുന്നാളിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. വാക്സിനെടുത്തവര്‍ക്ക നിരവധി ഇളവുകള്‍ ലഭിക്കും.

പുതിയ ഇളവുകള്‍

1. സ്വകാര്യ, സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ എന്ന നിയന്ത്രണം തുടരും. ബാക്കിയുള്ളവര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യണം. സൈന്യം, പോലിസ്, ആരോഗ്യ മേഖലകള്‍ക്ക് ഇളവുണ്ട്.

2. ഓഫിസുകളില്‍ വാക്‌സിനെടുത്ത 15ല്‍ കൂടാത്ത ആളുകള്‍ക്ക് യോഗം ചേരാം.

3. പള്ളികളില്‍ പതിവ് നമസ്‌കാരങ്ങളും ജുമുഅയും നടക്കും. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല

4. സാമൂഹിക ഒത്തുചേരല്‍ ഇന്‍ഡോറില്‍ വാക്സിനെടുത്ത 5 പേര്‍ക്കും ഔട്ട്ഡോറില്‍ വാക്സിനെടുത്ത 10 പേര്‍ക്കും. ഔട്ട്‌ഡോറില്‍ വാക്‌സിനെടുക്കാത്ത 5 പേര്‍ക്കും ഒത്തുചേരുന്നതില്‍ വിരോധമില്ല.

5. വിവാഹങ്ങള്‍ക്ക് അനുമതിയില്ല

6. പാര്‍ക്കുകള്‍, കോര്‍ണിങ്, ബീച്ചുകള്‍: 5 പേരടങ്ങുന്ന സംഘങ്ങള്‍. അല്ലെങ്കില്‍ ഒരേ കൂടുംബത്തില്‍പ്പെട്ടവര്‍. സ്വകാര്യ ബീച്ചുകളില്‍ ആകെ ശേഷിയുടെ 30 ശതമാനം പേര്‍ മാത്രം.

7. വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ പരമാവധി നാലു പേര്‍മാത്രം. കുടുംബത്തിന് ഇളവ്

8. ബസ്സുകളില്‍ പരമാവധി 50 ശതമാനം പേര്‍ മാത്രം.

9. മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം 30 ശതമാനം ശേഷിയില്‍. വെള്ളി, ശനി ദിവസങ്ങളിലും ഓടും. ഭക്ഷണപാനീയങ്ങള്‍ അനുവദിക്കില്ല.

10. ഡ്രൈവിങ് സ്‌കൂളുകള്‍ 30 ശതമാനം ശേഷിയില്‍. ജീവനക്കാര്‍ വാക്സിനെടുത്തിരിക്കണം

11. സിനിമാ തിയേറ്ററുകള്‍ 30 ശതമാനം ശേഷിയില്‍. പ്രവേശനം വാക്സിനെടുത്ത 12 വയസ്സിന് മുകളിലുള്ളവര്‍ക്ക്

12. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രെയ്നിങ് സെന്ററുകളും 30 ശതമാനം ശേഷിയില്‍(പരിശീലകര്‍ വാക്സിനെടുത്തിരിക്കണം)

13. നഴ്‌സറികള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ വാക്‌സിനെടുത്തിരിക്കണം.

14. റസ്റ്റോറന്റുകളില്‍ 30 ശതമാനം ശേഷിയില്‍ ഔട്ട്ഡോര്‍ ഡൈനിങ് അനുവദിക്കും. ക്ലീന്‍ ഖത്തര്‍ റസ്റ്റോറന്റുകളില്‍ 30 ശതമാനം ശേഷിയില്‍ ഇന്‍ഡോര്‍ ഡൈനിങ്. എന്നാല്‍ പ്രവേശനം വാക്സിനെടുത്തവര്‍ക്കു മാത്രം

15. ഹെല്‍ത്ത്, ഫിറ്റനസ് ക്ലബ്ബ്, സ്പാ എന്നിവിടങ്ങളില്‍ വാക്സിനെടുത്ത ഉപഭോക്താക്കള്‍ക്കായി 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

16. ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി സലൂണുകള്‍ എന്നിവ 30 ശതമാനം ശേഷിയില്‍ വാക്സിനെടുത്തവര്‍ക്കു മാത്രം

17. പരമ്പരാഗത മാര്‍ക്കറ്റുകളും ഷോപ്പിങ് സെന്ററുകളും 30 ശതമാനം ശേഷിയില്‍. വെള്ളി, ശനി ദിവസങ്ങളിലും പ്രവര്‍ത്തിക്കാം.

18. സ്‌കൂളില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പഠനം സംവിധാനം. 30 ശതമാനം ശേഷിയില്‍

19. ഔട്ട്ഡോര്‍ സ്വിമ്മിങ് പൂളുകള്‍ 30 ശതമാനം ശേഷിയില്‍. ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകളില്‍ 20 ശതമാനം വാക്സിനെടുത്തവര്‍ മാത്രം

20. കളി സ്ഥലങ്ങള്‍, എന്റര്‍ടെയിന്‍മെന്റ് സോണുകള്‍-തുറന്ന സ്ഥലങ്ങള്‍ 30 ശതമാനം ശേഷിയില്‍. ഇന്‍ഡോറില്‍ 20 ശതമാനം(വാക്സിനെടുത്തവര്‍ മാത്രം)

21. ലൈബ്രറികളിലും മ്യൂസിയങ്ങളിലും 30 ശതമാനം പേര്‍.

22. ടീം സ്പോര്‍ട് ട്രെയ്നിങ്: ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച് പ്രാദേശിക, അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കുള്ള പരിശീലനം. തുറന്ന സ്ഥലങ്ങളില്‍ വാക്‌സിനെടുത്ത 10 പേര്‍, ഇന്‍ഡോറില്‍ വാക്‌സിനെടുത്ത 5 പേര്‍. കാണികള്‍ക്ക് പ്രവേശനമില്ല.

23. അന്താരാഷ്ട്ര, പ്രാദേശിക കായിക മല്‍സരങ്ങള്‍: വാക്സിനെടുത്ത 30 ശതമാനം കാണികളുമായി കായിക മല്‍സരങ്ങള്‍ക്ക് അനുമതി. അടച്ചിട്ട സ്ഥലങ്ങളില്‍ കാണികളെ അനുവദിക്കില്ല

24. ഇവന്റുകള്‍, കോണ്‍ഫറന്‍സുകള്‍, എക്സിബിഷനുകള്‍ എന്നിവ നിര്‍ത്തിവച്ചത് തുടരും

25. ഷോപ്പിങ് സെന്ററുകള്‍: 30 ശതമാനം ശേഷിയില്‍ തുടരും. പിക്കപ്പ്, ഡെലിവറി ഒഴികെ എല്ലാ ഫുഡ് കോര്‍ട്ടുകളും അടച്ചിടണം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല

26. ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍: 30 ശതമാനം ശേഷിയില്‍. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല.

27. ബോട്ടുകളും ടൂറിസ്റ്റ് യാനങ്ങളും വാടകയ്ക്ക് നല്‍കുന്നത് നിര്‍ത്തിവച്ചത് തുടരും. എന്നാല്‍, ഒരു വീട്ടില്‍ താമസിക്കുന്ന ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ക്ക് ഇളവുണ്ട്

28. സ്വകാര്യ ബോട്ടുകള്‍ 10 പേര്‍ക്ക് ഉപയോഗിക്കാം(ഇവരില്‍ നാലു പേര്‍ വാക്സിനെടുത്തവരായിരിക്കണം). ബോട്ട് ജീവനക്കാര്‍ മുഴുവന്‍ വാക്സിനെടുത്തിരിക്കണം.

29. ഹോസ്പിറ്റാലിറ്റി-ക്ലീനിങ് സര്‍വീസുകളില്‍ വാക്സിനെടുത്ത ജീവനക്കാര്‍ക്ക് ഒന്നിലധികം വീടുകളില്‍ ജോലി ചെയ്യാം

പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക്ക് ധരിക്കുകയും മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ആക്ടീവ് ആക്കുകയും ചെയ്യണം. കോവിഡ് മുന്‍കരുതലുകള്‍ പാലിക്കുന്നത് തുടരണം. മൂന്നാഴ്ച്ച നിരീക്ഷിച്ച് ഫലം വിലയിരുത്തിയ ശേഷമായിരിക്കും നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാംഘട്ടത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക.

 

Most Popular