ദോഹ: സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സ്ഥലത്തുള്ള പ്രവര്‍ത്തി സമയ നിയന്ത്രണം നീക്കാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീപ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് പ്രതിവാര യോഗത്തിലാണ് തീരുമാനം.
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നാല് ഘട്ടത്തിലായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് കാബിനറ്റ് കാര്യ സഹമന്ത്രി ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി പറഞ്ഞു.
Qatar Cabinet withdraws decision limiting work hours of private sector employees