ഖത്തറില്‍ റമദാന്‍ വ്യാഴാഴ്ച്ച തുടങ്ങാന്‍ സാധ്യതയില്ലെന്ന് സൂചന നല്‍കി ഖത്തര്‍ കലണ്ടര്‍ ഹൗസ്

moon-in-qatar

ദോഹ: റമദാന്‍ ചന്ദ്രപ്പിറവി ഏപ്രില്‍ 23 വ്യാഴാഴ്ച്ച രാവിലെ 5.27ന് ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശ്ശാസ്ത്ര വിദഗ്ധര്‍. ബുധനാഴ്ച്ച വൈകീട്ട് ഖത്തറിന്റെ ആകാശത്തോ മറ്റ് അറബ് രാജ്യങ്ങളിലോ നഗ്ന നേത്രങ്ങള്‍ കൊണ്ടോ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചോ ചന്ദ്രപ്പിറവി കാണാനാവില്ലെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു.

ഈ വര്‍ഷം റദമാന്‍ ചന്ദ്രപ്പിറവി സംഭവിക്കുന്നത് സൂര്യാസ്തമന വേളയില്‍ അല്ലെന്നതാണ് ഇതിന് കാരണം. അടുത്ത ബുധനാഴ്ച്ച ഖത്തറില്‍ ചന്ദ്രന്‍ അസ്തമിക്കുക വൈകീട്ട് 5.30ന് ആണ്. അന്ന് സൂര്യാസ്തമനം 6.01ന്് ആണെന്നും ബഷീര്‍ മര്‍സൂഖ് പറഞ്ഞു. ഈ വര്‍ഷം ഖത്തറില്‍ റമദാന്‍ ആരംഭിക്കുന്ന്ത വെള്ളിയാഴ്ച്ച ആയിരിക്കുമെന്നാണ് ഇത് നല്‍കുന്ന സൂചന.

അതേസമയം, റദമാന്‍ തുടങ്ങുന്നതു എപ്പോഴാണെന്നതു സംബന്ധിച്ച ഔദ്യോഗിക തീരുമാനമെടുക്കേണ്ടത്. ഔഖാഫ് മന്ത്രാലയത്തിലെ മൂണ്‍ സൈറ്റിങ് കമ്മിറ്റിയാണ്.