മുഴുവന്‍ സേവനങ്ങളും വിരല്‍ തുമ്പില്‍; ഖത്തര്‍ കലണ്ടര്‍ ഹൗസ് ആപ്പ് പുറത്തിറക്കുന്നു

Qatar-Calendar-House-to-launch-smartphone-app

ദോഹ: പുതിയ ഹിജ്‌റ വര്‍ഷാരംഭത്തില്‍ ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ സേവനങ്ങള്‍ മുഴുവന്‍ ലഭ്യമാക്കുന്ന ആപ്പ് പുറത്തിറക്കുന്നു. കലണ്ടര്‍ ഹൗസിന്റെ സേവനങ്ങള്‍ കൂടുതലായി ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. വരുന്ന വ്യാഴാഴ്ച്ചയാണ്(ഹിജ്‌റ വര്‍ഷം 1442 മുഹര്‍റം 1) ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ ആപ്പ് ലോഞ്ച് ചെയ്യുക.

നക്ഷത്ര ഉദയ, അസ്തമന സമയങ്ങള്‍, വിവിധ ആകാശ പ്രതിഭാസങ്ങള്‍, ഖിബ്‌ല ദിശ, ഖത്തറിലെ പ്രാര്‍ഥനായ സമയം, മക്ക-മദീന സമയം തുടങ്ങിയവ ആപ്പില്‍ ലഭ്യമാവും. അതോടൊപ്പം വേട്ട, കൃഷി സീസണ്‍ തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങളും ആപ്പിലുണ്ടാവും.

ഖത്തറിലെ ഔദ്യോഗിക അവധി ദിനങ്ങള്‍, സ്‌കൂള്‍ യൂനിവേഴ്‌സിറ്റി കലണ്ടര്‍, വിവിധ ആസ്‌ട്രോണമിക്കല്‍ കലണ്ടര്‍, റമദാന്‍ കലണ്ടര്‍ തുടങ്ങിയവയും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Qatar Calendar House to launch smartphone app with the start of new Hijri year