നിയമവിരുദ്ധമായ ഉപരോധം അവസാനിപ്പിക്കണമെന്ന് ഖത്തര്‍

Qatar calls for ending blockade

ദോഹ: അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയമവിരുദ്ധവും നീതിരഹിതവുമായ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് ഖത്തര്‍. യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശെയ്ഖ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് ആല്‍ഥാനിയാണ് ഈ ആവശ്യം ഉന്നയിച്ചത്. മിഡില്‍ ഈസ്റ്റ് സാഹചര്യം സംബന്ധിച്ച് യുഎന്‍ രക്ഷാസമിതി വിളിച്ചുചേര്‍ത്ത വെര്‍ച്വല്‍ മീറ്റിങിലാണ് ഉപരോധം അവസാനിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നത്.

ഉപരോധം പ്രാദേശിക സഹകരണത്തെയും ഐക്യത്തെയും ബാധിച്ചതായി ശെയ്ഖ ആലിയ ചൂണ്ടിക്കാട്ടി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യവും സഹകരണവും ഏറ്റവും അത്യാവശ്യമായ സാഹചര്യമാണ് ഉയര്‍ന്നുവന്നിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Qatar calls for ending unjust and unlawful blockade imposed on it