ദോഹ: ലബ്നാന്‍ വാര്‍ത്താവിനിമയ മന്ത്രി ഈയിടെനടത്തിയ പ്രസ്താവനയെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം മീഡിയ ഓഫിസ് ശക്തമായി അപലപിച്ചു. പുതിയ വാര്‍ത്താ വിനിമയ മന്ത്രിയുടെ പ്രസ്താവന സ്വന്തം രാജ്യത്തോടും അറബ് പ്രശ്നങ്ങളോടുമുള്ള നിരുത്തരവാദപരമായ സമീപനമാണെന്ന് മീഡിയ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.
പുറത്ത് നിന്നുള്ള പ്രശ്നങ്ങളിലേക്ക് ലബ്നാനെ അദ്ദേഹം എടുത്തുചാടിക്കരുതായിരുന്നു. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാനും സഹോദര രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നത അവസാനിപ്പിക്കാനും ലബ്നീസ് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.
യമനില്‍ സൗദി സഖ്യം നടത്തുന്ന യുദ്ധത്തിനെതിരേ ലബ്നീസ് മന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ ലബ്നീസ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.