Friday, January 28, 2022
HomeGulfQatarപഴയ നോട്ടുകളുടെ കാലാവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നീട്ടി

പഴയ നോട്ടുകളുടെ കാലാവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നീട്ടി

ദോഹ: പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള കാലാവധി 2021 ജൂലൈ വരെ നീട്ടിയതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ജൂലൈക്ക് ശേഷം നാലാം സീരിസില്‍ പെട്ട നോട്ടുകളുടെ ഉപയോഗം നിയമവിരുദ്ധമാവും. തുടര്‍ന്നും നോട്ടുകള്‍ കൈയിലുള്ളവര്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് മാറ്റി എടുക്കാവുന്നതാണ്.

അഞ്ചാം സീരീസ് നോട്ടുകള്‍ പുറത്തിറക്കിയ 2020 ഡിസംബര്‍ 18 മുതലാണ് പഴയ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചത്. മാര്‍ച്ച് 18 വരെയായിരുന്നു നേരത്തേ പഴയ നോട്ടുകളുടെ കാലാവധി അറിയിച്ചിരുന്നത്. അതാണ് ഇപ്പോള്‍ ജൂലൈ വരെ നീട്ടിയിരിക്കുന്നത്.

Most Popular