കൊറോണ വൈറസ് പ്രതിരോധ പദ്ധതികളെ സഹായിക്കാന്‍ ഖത്തര്‍ ചേംബറിന്റെ തകാതുഫ്

ദോഹ: ഖത്തര്‍ സര്‍ക്കാര്‍ നടത്തുന്ന കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിന് ഖത്തര്‍ ചേംബര്‍ തകാതുഫ് ഇനീഷ്യേറ്റീവ് എന്ന പേരില്‍ പദ്ധതി ആരംഭിച്ചു. അംഗങ്ങളോടും സര്‍ക്കാര്‍, സ്വകാര്യ ജോയിന്റ് സ്‌റ്റോക്ക് കമ്പനികളോടും ബിസിനസുകാരോടും ഇതിന് പിന്തുണ നല്‍കാന്‍ ഖത്തര്‍ ചേംബര്‍ അഭ്യര്‍ഥിച്ചു.

സര്‍ക്കാരിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ ഉണ്ടാവുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു.

തകാതുഫ് ഇനീഷ്യേറ്റീവിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് ഖത്തര്‍ ചേംബറിന്റെ വെബ്‌സൈറ്റിലുള്ള ഫോം പൂരിപ്പിച്ച് നല്‍കാവുന്നതാണ്.

Qatar Chamber launches Takatuf Initiative to support prevention of COVID 19