Wednesday, January 19, 2022
HomeNewsfeedയാത്രാ നയം പുതുക്കി ഖത്തര്‍; വിശദാംശങ്ങള്‍ അറിയാം

യാത്രാ നയം പുതുക്കി ഖത്തര്‍; വിശദാംശങ്ങള്‍ അറിയാം

ദോഹ: പുതുതായി എക്‌സ്പ്ഷനല്‍ റെഡ് ലിസ്റ്റില്‍ പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള യാത്രാ നയത്തില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം മാറ്റം വരുത്തി. പൗരന്മാര്‍ക്ക് ഏഴ് ദിവത്തെ ഹോം അല്ലെങ്കില്‍ ഹോട്ടല്‍ ക്വാറന്റീന്‍, ജിസിസി പൗരന്മാര്‍ക്ക് ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീന്‍, താമസക്കാര്‍ക്ക് രണ്ട് ദിവസം ഹോട്ടലിലും അഞ്ച് ദിവസം വീട്ടിലും ക്വാറന്റീന്‍ തുടങ്ങിയ നിബന്ധനകള്‍ പുതിയ നയത്തില്‍ ഉള്‍പ്പെടുന്നു. ഡിസംബര്‍ 1 വൈകീട്ട് 6 മണി മുതലാണ് പുതിയ നയം നിലവില്‍ വരിക.

ബോട്‌സ്വാന, ഈജിപ്ത്, ഇസ്വാതിനി, ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് പുതുക്കിയ നിബന്ധന.

ഗ്രൂപ്പ് എ: പൗരന്മാര്‍, ജിസിസി പൗരന്മാര്‍, ഖത്തര്‍ വിസയുള്ളവര്‍

1. പൗരന്മാര്‍
പൂര്‍ണമായും വാക്‌സിനെടുത്തവരും വാക്‌സിനെടുക്കാത്തവരും: ഏഴ് ദിവസത്തെ ഹോം ക്വാറന്റീന്‍. താല്‍പര്യമുള്ളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീനിലും പോവാം.
യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. ഖത്തറിലെത്തിയ ഉടനെയും ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തണം.

2. ജിസിസി പൗരന്മാര്‍
പൂര്‍ണമായും വാക്‌സിനെടുത്തവരും വാക്‌സിനെടുക്കാത്തവരും: ഖത്തറിലെത്തിയാല്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍.
യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.
ഖത്തറിലെത്തിയ ഉടനെയും ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.

3. ഖത്തര്‍ വിസയുള്ളവര്‍

പൂര്‍ണമായും വാക്‌സിനെടുത്തവര്‍:
രണ്ട് ദിവസം ഹോട്ടല്‍ ക്വാറന്റീനും 5 ദിവസം ഹോം ക്വാറന്റീനും.
യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.
ഖത്തറിലെത്തിയ ഉടനെയും ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും. ഹോട്ടല്‍ ക്വാറന്‍ീനില്‍ കഴിയുമ്പോള്‍ ഹോട്ടലിലും ഹോം ക്വാറന്റീനില്‍ കഴിയുമ്പോള്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലോ സ്വകാര്യ ക്ലിനിക്കുകളിലോ ആണ് പിസിആര്‍ പരിശോധന.

വാക്‌സിനെടുക്കാത്തവര്‍:
ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീന്‍.
യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.
ഖത്തറിലെത്തിയ ഉടനെയും ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.

ഗ്രൂപ്പ് ബി: സന്ദര്‍ശക വിസയില്‍ വരുന്നവര്‍
1. പൂര്‍ണമായും വാക്‌സിനെടുത്തവര്‍
ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീന്‍
യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.
ഖത്തറിലെത്തിയ ഉടനെയും ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.

2. വാക്‌സിനെടുക്കാത്തവര്‍:
വാക്‌സിനെടുക്കാതെ ഈ രാജ്യങ്ങളില്‍ നിന്ന് വിസിറ്റ് വിസയില്‍ പ്രവേശനം അനുവദിക്കില്ല

 

Most Popular