റമദാനില്‍ 119 ദശലക്ഷം റിയാലിന്റെ ജീവകാരുണ്യപദ്ധതിയുമായി ഖത്തര്‍ ചാരിറ്റി

qatar charity ramadan campaign

ദോഹ: പുണ്യ റമദാനില്‍ 119 ദശലക്ഷം റിയാലിന്റെ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ച് ഖത്തര്‍ ചാരിറ്റി. ഖത്തര്‍ ഉള്‍പ്പെടെ 30 രാജ്യങ്ങളില്‍ 24 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത്തവണ റമദാനിലെ പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും.

റമദാനില്‍ പ്രധാനമായും മൂന്ന് സഹായപദ്ധതികളാണ് ഖത്തര്‍ ചാരിറ്റി നടപ്പിലാക്കാറുള്ളത്. ഇഫ്താര്‍ കിറ്റ്, ഭക്ഷണ വിതരണം, ഫിത്വര്‍ സക്കാത്ത് വിതരണം, പെരുന്നാള്‍ വസ്ത്ര വിതരണം എന്നിവയാണവ. ഇത്തവണ ഖത്തറിലും പുറത്തും കൊറോണ പ്രതിരോധത്തിനുള്ള പ്രത്യേക സഹായവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഖത്തറില്‍ റമദാന്‍ പദ്ധതിയിലൂടെ 4,20,900 പേര്‍ക്ക് സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 34,029,352 റിയാലാണ് ഇതിനായി ചെലവഴിക്കുക. അല്‍ മീറയുമായി സഹകരിച്ചാണ് ഫുഡ് ബാസ്‌കറ്റുകളുടെ വിതരണം നടത്തുക.

Qatar Charity (QC) has announced the launch of its QR119mn Ramadan campaign