ദോഹ: ദോഹ വെസ്റ്റ് ബേയിലുള്ള(Doha West Bay) ഹോട്ടല്‍ ടവറുകളിലൊന്നിലെ ഫ്ളാറ്റില്‍ തീപ്പിടിത്തം(Fire). തീ നിയന്ത്രണ വിധേയമാക്കിയതായും ആളപായമോ പരിക്കോ ഇല്ലെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ടവര്‍ ഒഴിപ്പിച്ചു. തീപ്പിടിത്തത്തിന്റെ മറ്റു വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. മെയ് മാസത്തില്‍ വെസ്റ്റ് ബേയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു.