മേഖലയില്‍ കോഫി കുടിക്കാന്‍ ഏറ്റവും ചെലവ് ഖത്തറില്‍

coffee

ദോഹ: മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ കോഫി കുടിക്കാന്‍ ഏറ്റവും ചെലവ് ഖത്തറില്‍. കരിയര്‍ ന്യൂസ് സൈറ്റ് ആയ ദി ലാഡേഴ്‌സ് ആണ് ഇത് സംബന്ധമായ വിവരങ്ങള്‍ പുറത്തുവിട്ടത്.

ദി വേള്‍ഡ് കോഫി ഇന്‍ഡസ്‌ക്‌സ് 2021 പ്രകാരം ഖത്തറില്‍ ഒരു കപ്പ് കോഫിക്ക് ശരാശരി വില 6.79 ഡോളറാണ്. ഇറാനിലാണ് കോഫിക്ക് മേഖലയില്‍ ഏറ്റവും ചെലവ് കുറവ്. 0.46 ഡോളറാണ് ഒരു കപ്പിന്റെ ശരാശരി വില.

ലോകത്ത് കോഫിക്ക് ഏറ്റവും ചെലവുള്ള 10 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഖത്തര്‍, കുവൈത്ത്, ലബ്‌നാന്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.

മിഡില്‍ ഈസ്റ്റില്‍ കോഫി ഷോപ്പ് സംസ്‌കാരം വ്യാപിക്കുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. ഇത് മൂലം കോഫിക്ക് ആവശ്യക്കാര്‍ വലിയ തോതില്‍ കൂടിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ കോഫി സൗഹാര്‍ദ്ദത്തിന്റെയും അതിഥി മര്യാദയുടെയും പരമ്പരാഗത ചിഹ്നമാണ്. ഗള്‍ഫില്‍ ഈത്തപ്പഴത്തോടൊപ്പമാണ് അറബിക് കോഫി നല്‍കാറുള്ളത്.

മേഖലയില്‍ ഏറ്റവും കൂടുതല്‍ ചായ കുടിക്കുന്ന 10 രാജ്യങ്ങളുടെ കൂട്ടത്തിലും ഖത്തറുണ്ട്.
ALSO WATCH