ദോഹ: അമിത വില ഈടാക്കുന്നത് തടയുന്നതിന് ഖത്തര്‍ വാണിജ്യ മന്ത്രാലയം പഴങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ചു. ഏപ്രില്‍ 25 വരെയാണ് ഇപ്പോള്‍ പുറത്തിറക്കിയ വില നിലവാരപ്പട്ടിക ബാധകമാവുക.
എല്ലാ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും ഈ പട്ടിക പാലിച്ചിരിക്കണം. നിയമലംഘകര്‍ക്ക് പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കും. വില സംബന്ധമായി പരാതി ഉണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് 16001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
qatar commerce ministry sets maximum price for fruits