Wednesday, December 1, 2021
HomeNewsfeedഖത്തറിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1000 -ൽ താഴെ മാത്രം

ഖത്തറിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1000 -ൽ താഴെ മാത്രം

ദോഹ: ഖത്തറിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1000 -ൽ താഴെ മാത്രം. ഒരാഴ്ച്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 100ല്‍ താഴെയാണ് . ഖത്തറിലെ ജനജീവിതം സാധാരണ നിലയിലാകുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരുടെ എണ്ണം 2,35,758 ആയി. രാജ്യത്ത് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ചുരുക്കമാണ്.
കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 47,56,578 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 82.6 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തതായാണഅ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Most Popular