Wednesday, December 1, 2021
HomeNewsfeedബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷം ഇഹ്തിറാസിലെ ഗോള്‍ഡന്‍ ഫ്രെയിം ഇല്ലാതാവുമെന്ന് ഖത്തര്‍ ആരോഗ്യ...

ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷം ഇഹ്തിറാസിലെ ഗോള്‍ഡന്‍ ഫ്രെയിം ഇല്ലാതാവുമെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്

ദോഹ: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്ത് ഒരു വര്‍ഷത്തിനകം ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ ഇഹ്തിറാസ് ആപ്പിലെ ഗോള്‍ഡന്‍ ഫ്രെയിം മായുമെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനി. ഖത്തര്‍ ടിവിയില്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറില്‍ കോവിഡ് വാക്‌സിനെടുത്തതിനുള്ള തെളിവാണ് ഇഹ്തിറാസ് ആപ്പിലെ ഗോള്‍ഡന്‍ ഫ്രെയിം.

വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച് 6 മാസം കഴിയുന്നതോടെ പ്രതിരോധ ശേഷി കുറയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ വാക്സിനെടുത്ത് 6 മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പല രാജ്യങ്ങളും കോവിഡ് മഹാമാരിയുടെ നാലാം തരംഗത്തിലേക്ക് പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാക്സിനേഷനിലൂടെ മാത്രമേ ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ സാധിക്കൂ.

നിലവില്‍ ഖത്തര്‍ യാത്രാ നയത്തില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, ഏത് സമയത്തും അത് മാറാമെന്നും മുന്‍കൂട്ടി അറിയിച്ച ശേഷം മാത്രമേ മാറ്റം വരുത്തൂ എന്നും അല്‍ മസ്ലമാനി വ്യക്തമാക്കി. കോവിഡ് പരിശോധന, ക്വാറന്റീന്‍ നിബന്ധനകള്‍ എടുത്തുകളയുന്നത് ഖത്തറില്‍ രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമായേക്കാം. അതു കൊണ്ട് തന്നെ പ്രസ്തുത നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ALSO WATCH

Most Popular