Tuesday, August 16, 2022
HomeGulfQatarഓണ്‍അറൈവല്‍ വിസയിലെത്തിയ കോഴിക്കോട് സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ചുമരിച്ചു

ഓണ്‍അറൈവല്‍ വിസയിലെത്തിയ കോഴിക്കോട് സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ചുമരിച്ചു

ദോഹ: സന്ദര്‍ശക വിസയിലെത്തിയ മലയാളി ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് കുറ്റ്യാടി കടിയങ്ങാട് പാലത്തിന് സമീപം മാളിയക്കണ്ടി മൊയ്തു ഹാജി (68)യാണ് മരിച്ചത്.

നാട്ടിലെ മദ്‌റസാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുമ്പാണ് ഖത്തറിലെത്തിയത്. കോവിഡ് ലോക്ക്ഡൗണ്‍ വന്നതോടെ ഇവിടെ കുടുങ്ങുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ന്യൂമോണിയ കൂടി പിടിപെട്ടതോടെ ആരോഗ്യനില മോശമായിരുന്നു. ഇന്ന് വെളുപ്പിന് ഹമദ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

കോവിഡ് പ്രോട്ടോകോള്‍ പ്രകാരം വൈകുന്നേരത്തോടെ മൃതദേഹം ഖത്തറില്‍ ഖബറടക്കി. ദീര്‍ഘ കാലം സൗദി അറേബ്യയില്‍ ജോലി നോക്കിയിരുന്ന ഇദ്ദേഹം പിന്നീട് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയിരുന്നു. അലീമയാണ് ഭാര്യ. മക്കള്‍ : റംല, റഹ്‌മത്ത്, റസീന. ജാമാതാക്കള്‍ : മുഹമ്മദ് കൂട്ടാലിട, മുഹമ്മദ് കല്ലൂര്‍, ഹമീദ്.

qatar covid death kozhikkode native


 

Most Popular