Sunday, December 4, 2022
HomeNewsfeedഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു; ഇന്ന് 172 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു; ഇന്ന് 172 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍(Qatar) ഇന്ന് 172 പേര്‍ക്ക് കോവിഡ്(covid) സ്ഥിരീകരിച്ചു. 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 28 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 106 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 238,392 ആയി.

രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 1,554 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ മൂന്നുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 12 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 76 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
ALSO WATCH

Most Popular