Monday, October 25, 2021
HomeNewsfeedകോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ഖത്തറില്‍ 2000ലേറെ പേര്‍ പോലിസ് വലയില്‍

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ഖത്തറില്‍ 2000ലേറെ പേര്‍ പോലിസ് വലയില്‍

ദോഹ: ഖത്തറില്‍ കോവിഡുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍ ലംഘിക്കുന്നവരുടെ എണ്ണം ആശങ്കാജനകമാം വിധം വര്‍ധിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 2047 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു ദിവസം ഇത്രയും പേര്‍ കോവിഡ് നിയമലംഘനത്തിന് അറസ്റ്റിലാവുന്നത് ഇതാദ്യമാണ്.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് 1289 പേരാണ് പിടിയിലായത്. സാമൂഹിക അകലം പാലിക്കാത്തതിന് 736 പേരെയും മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 22 പേരെയയുമാണ് ഇന്നലെ പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

കോവിഡ് മഹാമാരിയുടെ ഭീഷണി രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Most Popular