Sunday, November 28, 2021
HomeGulfQatarഖത്തറില്‍ സപ്തംബര്‍ 15 മുതലുള്ള കോവിഡ് നിയന്ത്രണ ഇളവുകള്‍ ഇവയാണ്

ഖത്തറില്‍ സപ്തംബര്‍ 15 മുതലുള്ള കോവിഡ് നിയന്ത്രണ ഇളവുകള്‍ ഇവയാണ്

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ നാലാം ഘട്ടത്തില്‍ സപ്തംബര്‍ 15 മുതല്‍ കൂടുതല്‍ ഇളവുകള്‍. മുന്‍ നിശ്ചയപ്രകാരം ഇളവുകളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം. പുതിയ ഇളവുകളും മാര്‍ഗനിര്‍ദേശങ്ങളും സംബന്ധിച്ച വിശദ വിവരങ്ങള്‍ ഖത്തര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.

സപ്തംബര്‍ 15 മുതലുള്ള ഇളവുകളും മാര്‍ഗനിര്‍ദേശങ്ങളും ഇനി പറയുന്നവയാണ്:

-വീടുകള്‍ക്കുള്ളില്‍ പരമാവധി 15 ആളുകള്‍ക്കും വീടിനു പുറത്ത് പരമാവധി 30 പേര്‍ക്കും ഒത്തു ചേരാം.

-വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് പരമാവധി 40 മുതല്‍ 80 പേര്‍ വരെ

-രാജ്യത്തെ എല്ലാ പള്ളികളും സാധാരണ പോലെ തുറന്ന് പ്രവര്‍ത്തിക്കും. ജുമുഅ പ്രാര്‍ഥന ഉള്‍പ്പടെ നടക്കും. മുന്‍കരുതല്‍ നടപടികള്‍ നിര്‍ബന്ധമാണ്.

-സൂഖുകള്‍ 75 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും.

-പൊതു-സ്വകാര്യ ജോലിസ്ഥലങ്ങളില്‍ 80 ശതമാനം ജീവനക്കാര്‍ക്കും ജോലിചെയ്യാം.

-മാര്‍ക്കറ്റുകള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും.

-ശുചീകരണ, ഹോസ്പിറ്റാലിറ്റി സേവനങ്ങളില്‍ ജോലിസ്ഥലത്ത് 30 ശതമാനം ശേഷിയില്‍ തൊഴിലാളികള്‍ക്ക് പ്രവര്‍ത്തിക്കാം. വീട്ടില്‍ പോയും ഇത്തരം സേവനങ്ങള്‍ നിര്‍വഹിക്കാം.

-പ്രാദേശിക എക്സിബിഷനുകള്‍ 30 ശതമാനം ശേഷിയില്‍ നടത്താം.

-മാളുകള്‍ക്ക് 50 ശതമാനം ശേഷില്‍ സാധാരണ സമയക്രമത്തില്‍ പ്രവര്‍ത്തിക്കാം. കുട്ടികള്‍ക്കും മാളില്‍ പ്രവേശനാനുമതിയുണ്ട്. മാളുകളിലുള്ള ഭക്ഷ്യ ഔട്ട്ലെറ്റുകള്‍ക്ക് 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

-റസ്റ്റോറന്റുകള്‍ക്ക് 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ കളിസ്ഥലങ്ങളും വിനോദ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുകയില്ല.

-30 ശതമാനം ശേഷിയില്‍ മസാജ് സേവനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.

-സിനിമശാലകള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം പ്രവേശിക്കാന്‍ അനുമതി.

-മ്യൂസിയങ്ങളും ലൈബ്രറികളും പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കും.

-മെട്രോ, ബസ് സര്‍വീസുകള്‍ 30 ശതമാനം ശേഷിയില്‍. ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

-കായിക പ്രവര്‍ത്തനങ്ങള്‍ 20 ശതമാനം ശേഷിയില്‍ വീടിനകത്തും 30 ശതമാനം ശേഷിയില്‍ പുറത്തും നടത്താം.

-ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിമ്മുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ പൊതു പാര്‍ക്കുകളിലെ കളിസ്ഥലങ്ങളും കായിക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രണം തുടരും.

-സ്വകാര്യ ആരോഗ്യ സേവനങ്ങള്‍ക്ക് പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാം.

-50 ശതമാനം ശേഷിയില്‍ സ്വകാര്യ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.

Most Popular