ഖത്തര്‍ തുറമുഖത്ത് പഴത്തിന്റെ കണ്ടെയ്‌നറുകളില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

hashish seized in qatar ruwais port

ദോഹ: ഖത്തറിലെ റുവൈസ് തുറമുഖത്ത് 8.4 കിലോഗ്രാം ഹഷീഷ് പിടികൂടി. പഴം കൊണ്ട് വരുന്ന കണ്ടെയ്‌നറുകളുടെ പിറകുവശത്ത് പ്രത്യേക ട്യുബൂകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്ന മയക്കുമരുന്ന് എക്‌സ്‌റേ മെഷീന്‍ പരിശോധനയിലാണ് കണ്ടെത്തിയത്.

9 പാക്കറ്റുകളിലായാണ് 8.4 കിലോഗ്രാം ഹഷീഷ് ഒളിപ്പിച്ചിരുന്നത്. മാരിടൈം കസ്റ്റംസ് വിഭാഗം അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഖത്തറിലേക്ക് ഇത്തരം വസ്തുക്കള്‍ കടത്തുന്നത് മിക്കപ്പോഴും പിടിക്കപ്പെടാറുണ്ട്.