Sunday, October 24, 2021
HomeNewsfeedമാസ്‌കിന്റെ പെട്ടികളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് നിരോധിത പുകയില കടത്താന്‍ ശ്രമം

മാസ്‌കിന്റെ പെട്ടികളില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് നിരോധിത പുകയില കടത്താന്‍ ശ്രമം

ദോഹ: ഖത്തറിലേക്ക് വന്‍തോതില്‍ നിരോധിത പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം തടഞ്ഞു. ഹമദ് തുറമുഖത്തെത്തിയ കണ്ടെയ്‌നറില്‍ നിന്ന് 2.4 ടണ്‍ പുകയിലാണ് പിടികൂടിയത്. മാസ്‌ക്കിന്റെ പെട്ടികളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത വസ്തുക്കള്‍ കണ്ടെത്തിയത്.

കള്ളക്കടത്തിനെതിരായ ദേശീയ കാമ്പയ്‌നില്‍ എല്ലാവരും പങ്കാളികളാവണമെന്ന് ഖത്തര്‍ കസ്റ്റംസ് ആഹ്വാനം ചെയ്തു. കള്ളക്കടത്ത് സംബന്ധിച്ച രഹസ്യവിവരം നല്‍കുന്നതിന് 16500 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Most Popular