കോണ്‍ ഫ്‌ളേക്‌സിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അഞ്ച് ടണ്‍ പുകയില ഖത്തര്‍ കസ്റ്റംസ് പിടികൂടി

qatar tobacco smuggling

ദോഹ: ഖത്തറിലേക്ക് വന്‍തോതില്‍ പുകയില കള്ളക്കടത്ത് കടത്താനുള്ള ശ്രമം എയര്‍ ഫ്രൈറ്റ് ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് വിഭാഗം തടഞ്ഞു. കോണ്‍ ഫ്‌ളേക്‌സിനകത്ത് ഒളിപ്പിച്ച നിലയിലാണ് അഞ്ച് ടണ്‍ പുകയില കണ്ടെത്തിയത്. നിയമവിരുദ്ധ നടപടികള്‍ രാജ്യത്തിനകത്തേക്ക് കടത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.

കള്ളക്കടത്ത് തടയുന്നതിന് ഏറ്റവും ആധുനിക സാങ്കേതിക വിദ്യയാണ് ഖത്തര്‍ കസ്റ്റംസ് വിഭാഗം ഉപയോഗിക്കുന്നത്. ശരീര ഭാഷ ഉള്‍പ്പെടെ മനസ്സിലാക്കി കള്ളക്കടത്തുകാരെ പിടികൂടാനുള്ള സാങ്കേതിക വിദ്യ ഖത്തര്‍ കസ്റ്റംസിന് ഉണ്ട്.
ALSO WATCH