ഖത്തറിൽ പ്രതിദിന കേസുകളുടെ എണ്ണം 100 ൽ താഴെയായി

qatar covid unlock 4

ദോഹ: ഖത്തറിൽ പ്രതിദിന കേസുകളുടെ എണ്ണം 100 ൽ താഴെയായി. 87 പുതിയ കോവിഡ്​ കേസുകള്‍ മാത്രമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. നീണ്ട കാലയളവിനുള്ളില്‍ ആദ്യമായാണ്​ രാജ്യത്ത്​ പ്രതിദിന കേസ്​ നൂറില്‍ താഴെ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കേസുകളില്‍ കാര്യമായ കുറവ്​ രേഖപ്പെടുത്തിയതി​െന്‍റ തുടര്‍ച്ചയായാണ്​ വെള്ളിയാഴ്​ച 87ലെത്തിയത്​. ഇന്നലെ റിപ്പോര്‍ട്ട്​ ചെയ്​തവരില്‍ 52 പേര്‍ക്ക്​ സമ്ബര്‍ക്കത്തിലൂടെയാണ്​ രോഗപ്പകര്‍ച്ച. 35 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്​. വ്യാഴാഴ്​ച 105 പേര്‍ക്ക്​ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. വെള്ളിയാഴ്​ച ഖത്തറില്‍ ഒരു മരണം റിപ്പോര്‍ട്ട്​ ചെയ്​തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ മരണം 588ആയി. ഇന്നലെ 113 പേരാണ്​ രോഗമുക്തി നേടിയത്​. ആകെ 219041 പേര്‍ക്കാണ്​ രോഗമുക്​തിയുണ്ടായത്​. നിലവിലുള്ള ആകെ രോഗികള്‍ 1836 ആണ്​. ഇന്നലെ 18,809 പേര്‍ പരിശോധനക്ക്​ വിധേയരായി. ആകെ 21,41,812 പേര്‍ക്ക്​ പരിശോധന നടത്തിയപ്പോള്‍ 22,465 പേര്‍ക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. നിലവില്‍ 119 പേരാണ്​ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്​.

തീവ്രപരിചരണവിഭാഗത്തില്‍ 60 പേരുമുണ്ട്​​. ഇതുവരെ ആകെ 2989,246 ഡോസ്​ കോവിഡ്​ വാക്​സിനാണ്​ നല്‍കിയത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33,189 ഡോസ്​ വാക്​സിന്‍ നല്‍കി. അതേസമയം ജാഗ്രതയും മുന്‍കരുതലും കൈവിടരുതെന്ന്​ പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച്‌​ മുന്നറിയിപ്പ്​ നല്‍കുന്നു. മാസ്​ക്​ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച്‌ എപ്പോഴും​ കൈ കഴുകുക. ​വായ്​, കണ്ണ്​, മൂക്ക്​ എന്നിവിടങ്ങളില്‍ പതിവായി സ്​പര്‍ശിക്കുന്നത്​ ഒഴിവാക്കുക, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കു​േമ്ബാള്‍ ഉടന്‍ ചികിത്സ തേടുക. അടിയന്തര സഹായത്തിന്​ 16000 ഹെല്‍പ്​ലൈന്‍ നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്​. ഖത്തറിലെ കോവിഡ്​ സംബന്ധമായ പുതിയ വിവരങ്ങള്‍ക്ക്​ പൊതുജനാരോഗ്യ മന്ത്രാലയത്തി​െന്‍റ വെബ്​സൈറ്റിലും (www.moph.gov.qa) സന്ദര്‍ശിക്കാം.