Wednesday, December 8, 2021
HomeNewsfeedഖത്തറില്‍ ഇനി ഉല്ലാസം കടലോളം; നിരവധി ബീച്ചുകള്‍ ഒരുങ്ങുന്നു

ഖത്തറില്‍ ഇനി ഉല്ലാസം കടലോളം; നിരവധി ബീച്ചുകള്‍ ഒരുങ്ങുന്നു

ദോഹ: ഖത്തറില്‍ വിനോദത്തിനായി നിരവധി പുതിയ ബീച്ചുകള്‍ വികസിപ്പിക്കുന്നു. ഇവയില്‍ പലതും വരും ദിവസങ്ങളില്‍ തുറക്കുമെന്ന് ഖത്തറില്‍ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനു വേണ്ടിയുള്ള മേല്‍നോട്ട സമിതി പ്രഖ്യാപിച്ചു.

റാസ് അബൂ അബൂദ് സ്റ്റേഡിയത്തിന് സമീപം നിര്‍മിക്കുന്ന റാസ് അബൂ അബൂദ് ബീച്ച്, വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് തുടങ്ങിയവ പുതുതായി തുറക്കുന്നവയില്‍ പെടുമെന്ന് മേല്‍നോട്ട സമിതി പ്രൊജക്ട് മാനേജര്‍ എന്‍ജീനീയര്‍ ജാസിം അബ്ദുല്‍റഹ്‌മാന്‍ ഫക്‌റു പറഞ്ഞു.

റാസ് അബൂ അബൂദ് ബിച്ച് വിനോദ സഞ്ചാരികളുടെയും കുടുംബങ്ങളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രമാക്കി മാറ്റാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. വെസ്റ്റ്‌ബേ മെട്രോ സ്‌റ്റേഷനില്‍ നിന്ന് 10 മിനിറ്റ് സഞ്ചരിച്ചാല്‍ എത്തുന്ന ദൂരത്തിലാണ് വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് പദ്ധതി. നിരവധി ഷോപ്പിങ് ഔട്ട്‌ലെറ്റുകളും പാര്‍ക്കുകളും ഹോട്ടലുകളും ഇതിന് സമീപത്തായുണ്ട്.

ആദ്യ ഘട്ടത്തില്‍ വെസ്റ്റ്‌ബേയിലെ ഹോട്ടലുകള്‍ക്കു ചുറ്റുമായി ആറ് ബീച്ചുകളാണ് തുറക്കുന്നത്. രണ്ടാം ഘട്ടം പിന്നീട് പ്രഖ്യാപിക്കും.

Most Popular