Tuesday, November 30, 2021
HomeNewsfeedമിഡില്‍ ഈസ്റ്റിന്റെ ഏറ്റവും വലിയ ചരിത്രശേഖരമായി ഖത്തര്‍ ഡിജിറ്റല്‍ ലൈബ്രറി; ഈ മാസം ഓണ്‍ലൈനില്‍ എത്തിയത്...

മിഡില്‍ ഈസ്റ്റിന്റെ ഏറ്റവും വലിയ ചരിത്രശേഖരമായി ഖത്തര്‍ ഡിജിറ്റല്‍ ലൈബ്രറി; ഈ മാസം ഓണ്‍ലൈനില്‍ എത്തിയത് 20 ലക്ഷം പേജുകള്‍

ദോഹ: മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തെക്കുറിച്ചുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ആര്‍ക്കൈവായി ഖത്തര്‍ ഡിജിറ്റല്‍ ലൈബ്രറി(ക്യുഡിഎല്‍). 2014 ഒക്ടോബറില്‍ ഖത്തര്‍ നാഷനല്‍ ലൈബ്രറി, ഖത്തര്‍ ഫൗണ്ടേഷന്‍, ബ്രിട്ടീഷ് ലൈബ്രറി എന്നിവയുമായി സഹകരിച്ചാണ് ഇതിന് തുടക്കമിട്ടത്. ഈ മാസം ക്യുഡിഎല്ലില്‍ അപ്ലോഡ് ചെയ്തത് 20 ലക്ഷം പേജുകളാണ്. മേഖലയുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിന് ഖത്തര്‍ നാഷനല്‍ ലൈബ്രറി നടത്തുന്ന ശ്രമങ്ങളില്‍ ഒരു നാഴികക്കല്ലാണ് ഇത്.

ഗള്‍ഫ് രാജ്യങ്ങളുമായും സമീപ പ്രദേശങ്ങളുമായും ബന്ധപ്പെട്ട ചരിത്ര റിപോര്‍ട്ടുകള്‍, കത്തുകള്‍, കൈയെഴുത്തു പ്രതികള്‍, മാപ്പുകള്‍, ഫോട്ടോഗ്രാഫുകള്‍, സൗണ്ട് റെക്കോഡിങ് എന്നിവയുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശേഖരമാണ് ക്യുഡിഎല്ലില്‍ ഉള്ളത്. ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും ഇത് സൗജന്യമായി കാണാവുന്നതാണ്.

ഓരോ ചരിത്രവസ്തുവിനോടുമൊപ്പം ഇംഗ്ലീഷിലും അറബിയിലുമുള്ള വിശദീകരണകുറിപ്പുകളുണ്ട്. കൂടാതെ വിദഗ്ധരുടെ ലേഖനങ്ങളും ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മേഖലയുടെ ചരിത്രം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അമൂല്യശേഖരമായിരിക്കും ഇത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 ലക്ഷം യൂസര്‍മാര്‍ നിലവില്‍ ക്യുഡിഎല്ലിനുണ്ട്. മാസം ശരാശരി 6000 ഇനങ്ങളാണ് ഇതില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത്. ക്യുഡിഎല്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന രാജ്യക്കാരില്‍ ഒന്ന് ഇന്ത്യയാണ്. ഖത്തര്‍, യുഎസ്, യുകെ, ഒമാന്‍, സൗദി അറേബ്യ എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
ALSO WATCH

Most Popular