Sunday, December 5, 2021
HomeNewsfeedദരിദ്ര രാജ്യങ്ങളില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് 10 മില്ല്യന്‍ ഡോളര്‍ നല്‍കി ഖത്തര്‍

ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് 10 മില്ല്യന്‍ ഡോളര്‍ നല്‍കി ഖത്തര്‍

ദോഹ: ലോകത്ത് വാക്‌സിന്‍ വിതരണത്തില്‍ സന്തുലിതത്വം ഉറപ്പ് വരുത്തുന്നതിനുള്ള കൂട്ടായ്മയായ ഗവി, വാക്‌സിന്‍ അലയന്‍സ് എന്നിവയുമായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് കരാര്‍ ഒപ്പുവച്ചു. ദരിദ്രരാജ്യങ്ങളില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ഖത്തര്‍ ഗവിക്ക് 10 ദശലക്ഷം ഡോളര്‍ നല്‍കും.

ദരിദ്ര രാജ്യങ്ങളിലെ വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനുള്ളതാണ് ഗവിയുമായുള്ള കരാര്‍. വാക്‌സിന്‍ അലയന്‍സുമായി കൈകോര്‍ക്കുന്നതിലൂടെ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്ത ദരിദ്ര രാജ്യങ്ങളിലെ കുട്ടികള്‍ക്ക് അവ എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് രൂപം നല്‍കും.

2021 മുതല്‍ 2025വരെയുള്ള കാലയളവിലാണ് പ്രതിരോധ കുത്തിവയ്പ്പിന് വേണ്ടി ഖത്തര്‍ 10 ദശലക്ഷം ഡോളര്‍ നല്‍കുക.
ALSO WATCH

Most Popular