Sunday, November 28, 2021
HomeNewsfeedഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് അര മണിക്കൂര്‍ മുമ്പ് പള്ളികള്‍ തുറക്കും

ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് അര മണിക്കൂര്‍ മുമ്പ് പള്ളികള്‍ തുറക്കും

ദോഹ: ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ നമസ്‌കാരം രാവിലെ 5.05ന് ആരംഭിക്കുമെന്നും പള്ളികള്‍ 4.35ന് തുറക്കുമെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു. ഈദ്ഗാഹുകള്‍ 3.45ന് തുറക്കും. രാജ്യത്തെ 1028 പള്ളികളിലും ഈദ്ഗാഹുകളിലുമാണ് നമസ്‌കാരത്തിന് സൗകര്യമുള്ളത്. കോവിഡ് മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കണം.

പ്രാര്‍ഥനയ്ക്ക് എത്തുന്നവര്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കണം.

1. നമസ്‌കാരത്തിന് വരുന്നവര്‍ സ്വന്തം മുസല്ല(നമസ്‌കാര വിരിപ്പ്) കൊണ്ടുവരണം.

2. സ്ത്രീകള്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനമുണ്ടാവില്ല.

3. ഒന്നര മീറ്റര്‍ അകലം പാലിച്ചാണ് നമസ്‌കാരത്തിനായി അണിനിരക്കേണ്ടത്.

4. ഹസ്തദാനം ചെയ്യാനോ കെട്ടിപ്പിടിക്കാനോ പാടില്ല.

5. ഇഹ്തിറാസ് ആപ്പില്‍ സ്റ്റാറ്റസ് പച്ച നിറമുള്ളവരെ മാത്രമേ അനുവദിക്കൂ

6. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നമസ്‌കാരത്തിനായി വരരുത്.
ALSO WATCH

Most Popular