ദോഹ: ഖത്തറില്‍ ഡിസംബര്‍ മാസത്തിലെ പെട്രോളിന്റെയും ഡീസലിന്റെയും വിലനിലവാരം ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് 2 റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 റിയാലുമാണ് ഡിസംബറിലെ വില. നവംബറിലെ അതേ വിലയാണിത്.
ഡീസലിനും വിലയില്‍ മാറ്റമില്ല. 2.05 റിയാലാണ് ഡിസംബറിലെ വില.
2017ലാണ് ഖത്തര്‍ ഊര്‍ജ വ്യവസായ മന്ത്രാലയം അന്താരാഷ്ട്ര വിപണിക്ക് അനുസരിച്ച് ഓരോ മാസവും ഇന്ധനവില പ്രഖ്യാപിച്ച് തുടങ്ങിയത്.