Monday, October 25, 2021
HomeNewsfeedഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ: ഖത്തറില്‍ സിവില്‍ ഏവിയേഷന്‍ ഉദ്യാഗസ്ഥനായിരുന്ന തിരുവല്ലകുറ്റപ്പുഴ പള്ളത്തില്‍ പി വി എബ്രഹാം ( 61-സണ്ണി) ഹൃദയ സ്തംഭനം മൂലം നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖം മൂലം കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടില്‍ ചികിത്സയിലായിരുന്നു. തിരുവല്ല മാര്‍ത്തോമ കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാനും യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ ജനറല്‍ സെക്രട്ടറിയും ആയിരുന്നു.

ഭാര്യ: ബെസ്സി എബ്രഹാം. മക്കള്‍: എബിന്‍, ജിബിന്‍. ഫ്രണ്ട്്‌സ് ഓഫ് തിരുവല്ല പരേതന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് ഭവനത്തിലെ ശൂശ്രൂഷകള്‍ക്കു ശേഷം 2 മണിക്ക് കിഴക്കന്‍മുത്തൂര്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മ പള്ളിയില്‍ നടക്കും.

Most Popular