40 വര്‍ഷത്തോളം ഖത്തറിലെ സലാം സ്‌റ്റോറില്‍ ജോലി ചെയ്തിരുന്ന മലയാളി നാട്ടില്‍ മരിച്ചു

kk husain qatar death news

ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന തൃശൂര്‍ സ്വദേശി നാട്ടില്‍ മരണപ്പെട്ടു. ചാവക്കാട് മുല്ലശ്ശേരി കണ്ണോത്ത് കെ കെ ഹുസൈന്‍ ( 66) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. 39 വര്‍ഷത്തോളം ഖത്തറില്‍ സലാം സ്‌റ്റോര്‍ ആന്റ് സ്റ്റുഡിയോ ഗ്രൂപ്പില്‍ ജോലി ചെയ്തുവരികെയാണ് അസുഖ ബാധിതനായി നാട്ടിലേക്ക് മടങ്ങുന്നത്.

രോഗം അല്‍പ്പം ഭേദമായ വേളയില്‍ ഖത്തറില്‍ തിരികെയെത്തി ഔദ്യോഗിക ചുമതലകള്‍ എല്ലാം ഒഴിവാക്കി വീണ്ടും നാട്ടിലേക്ക് മടങ്ങിയിരുന്നു. ഉദയം പഠനവേദിയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഇദ്ദേഹം.

ഭാര്യ: നജ്മ. മക്കള്‍: ഷഹാന,സൈദ, സഫ, ഹഷ്‌ന, സൈഹ. മരുമകന്‍: ജിഷാര്‍. ഖബറടക്കം വെങ്കിടങ്ങ് കണ്ണോത്ത് ജുമാഅത്ത് ഖബര്‍സ്ഥാനില്‍.