ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന കോഴിക്കോട് കുറ്റ്യാടി പാലേരി സ്വദേശി നാട്ടില്‍ മരിച്ചു. വണ്ണാത്തി പറമ്പില്‍ ഇബ്രാഹിം(70) ആണ് മരിച്ചത്. റയ്യാനിലെ ഫുജൈറ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. 2005 ലാണ് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. നാട്ടില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം കുറച്ചുകാലമായി അസുഖബാധിതനായിരുന്നു.
ഭാര്യ: മറിയം. മക്കള്‍: ഷംസു, നഷാദ്, സഫീറ, ഷാഹിന. മയ്യിത്ത് ഇന്ന് രാവിലെ പാലേരി പുത്തന്‍പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു.