ദോഹ: ഖത്തറില്‍ വര്‍ഷങ്ങളോളം പ്രവാസി ആയിരുന്ന മലപ്പുറം സ്വദേശി നാട്ടില്‍ നിര്യാതനായി. വള്ളിക്കുന്ന് സ്വദേശി അഭിജിത്ത് ഇലക്കാട്ട്(40) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.
ഖത്തറില്‍ ജംബോ ഇലകട്രോണിക്സില്‍ പ്രൊജക്ട് മാനേജരായിരുന്നു. 10 വര്‍ഷത്തോളം ഖത്തറില്‍ പ്രവാസി ആയിരുന്നു. 2019ല്‍ ഖത്തര്‍ വിട്ട അദ്ദേഹം കോയമ്പത്തൂരില്‍ ബിസിനസ് നടത്തിവരികയായിരുന്നു.
പിതാവ്: ഗോപിനാഥ്, മാതാവ്: രമ ഗോപിനാഥ്. ഭാര്യ: ലാവണ്യ. മകന്: ശ്രാവണ്‍ അഭിജിത്.
ALSO WATCH