കോട്ടയം: ഖത്തര്‍ പ്രവാസിയുടെ മകനെ നാട്ടില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം ജില്ലയിലെ കൂരാലി-ഒട്ടയ്ക്കല്‍ റോഡില്‍ ആനിക്കുഴിയില്‍ മാനസ് ഹരിദാസി(21)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവസമയം വീട്ടില്‍ ആരും ഇല്ലായിരുന്നു. മാതാവും സഹോദരി മാനസിജയും കുടുംബവീട്ടില്‍ പോയി മടങ്ങി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. പിതാവ് ഹരിദാസ് ഖത്തറില്‍ പ്രവാസിയാണ്. അമ്മ: ജയശ്രീ. സഹോദരി: മനസിജ.
പൊതുവേ വീടിനുള്ളില്‍ ഒറ്റപ്പെട്ടു കഴിയുന്ന മാനസ് കംപ്യൂട്ടര്‍ ഗെയിമില്‍ അതീവ തല്‍പ്പരനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ ശീലത്തെ തുടര്‍ന്ന് നേരത്തെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയിരുന്നുവെന്ന് ബന്ധുക്കള്‍ പൊന്‍കുന്നം പോലിസില്‍ മൊഴിനല്‍കി. പ്രൈവറ്റായി ബിരുദ കോഴ്‌സ് പഠിച്ചിരുന്നെന്നും ഇവര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.