ദോഹ: ഖത്തറില്‍ നിന്ന് അവധിക്കു നാട്ടില്‍ പോയ പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് കൊപ്പം ആമയൂര്‍ സ്വദേശി വെളുക്കത്തൊടി ഷൗക്കത്ത്(34) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് പട്ടാമ്പി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദോഹയില്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ സ്ഥാപനം നടത്തിവരികയായിരുന്ന ഷൗക്കത്ത് കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനാണ് നാട്ടിലേക്ക് പോയത്.
ഹംസ-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ മുഹ്സിന ഏഴുമാസം ഗര്‍ഭിണിയാണ്. മകള്‍: റിഫ ഫാത്തിമ. സഹോദരങ്ങള്‍: ശരീഫ്(ഖത്തര്‍), താഹിറ.