Monday, May 23, 2022
HomeEdiotrs Pickഖത്തറില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുള്ള ക്വാറന്റീന്‍ ഇളവ് ആറ് മാസമാക്കി

ഖത്തറില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുള്ള ക്വാറന്റീന്‍ ഇളവ് ആറ് മാസമാക്കി

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുള്ള ക്വാറന്റീന്‍ ഇളവ് മൂന്ന് മാസത്തില്‍ നിന്ന് ആറ് മാസമായി വര്‍ധിപ്പിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ചവര്‍ ഖത്തറില്‍ തിരിച്ചെത്തുമ്പോള്‍ ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കുന്ന കാലപരിധിയിയാണ് ദീര്‍ഘിപ്പിച്ചത്. രുന്നു.രണ്ടാമത്തെ ഡോസ് സ്വീകരിച്ചു 14 ദിവസം മുതലാണ് സമയ പരിധി കണക്കാക്കുക.

വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കു മാത്രമേ ഇളവ് ലഭിക്കൂ. ഖത്തറിലേക്ക് തിരിച്ചുവരുമ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷം എപ്പോള്‍ വേണമെങ്കിലും രാജ്യം വിടാവുന്നതാണ്. വാക്‌സിന്‍ സ്വീകരിച്ച മാതാപിതാക്കള്‍ക്കൊപ്പം വരുന്ന 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നു. അതേ സമയം, മറ്റു രാജ്യങ്ങളില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് ഈ ഇളവുകള്‍ ബാധകമായിരിക്കില്ല.

 

Most Popular