Monday, September 26, 2022
HomeGulfഫിഫ ലോകകപ്പ് ഖത്തർ 2022: നിയമ കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു

ഫിഫ ലോകകപ്പ് ഖത്തർ 2022: നിയമ കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു

ദോഹ: നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ വെച്ച് നടക്കുന്ന ലോകകപ്പിന്റെ നിയന്ത്രണങ്ങൾ ഉൾപ്പെടുന്ന നിയമ കൈപ്പുസ്തകം ഫിഫ പ്രസിദ്ധീകരിച്ചു.

ലോകകപ്പ് നിയന്ത്രണങ്ങൾ, ഫിഫ നിയമത്തിന്റെ ഏറ്റവും പുതിയ പതിപ്പുകൾ, കളിക്കാരുടെ കൈമാറ്റ ചട്ടങ്ങൾ, ഫുട്ബോൾ കോർട്ടിനെ നിയന്ത്രിക്കുന്ന നടപടിക്രമ നിയമങ്ങൾ, കൂടാതെ ഏറ്റവും പുതിയ നിയന്ത്രണങ്ങൾ, സർക്കുലറുകൾ, നിയമങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് കൈപ്പുസ്തകം.

2020-ലും 2021-ലും ഇത് പോലെ ഫിഫ നിയമ കൈപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഫുട്ബോൾ സ്ഥാപനങ്ങളിലും മത്സരങ്ങളിലും പ്രയോഗിക്കുന്ന നിയന്ത്രണങ്ങളിലും നിയമങ്ങളിലും ഏറ്റവും പുതിയ മാറ്റങ്ങളും ഭേദഗതികളും വെളിച്ചം വീശുന്നതാണ് ഈ വർഷത്തെ പതിപ്പ്. നിയമപുസ്തകം legal.fifa.com-ൽ ലഭ്യമാണ്.

Most Popular