കൊറോണ: ഖത്തര്‍-ഇന്ത്യന്‍ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

india external affirs minister s-jaishankar

ദോഹ: ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ആല്‍ഥാനി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറുമായി ഫോണിലൂടെ ചര്‍ച്ച നടത്തി. കൊറോണ വ്യാപനം തടയുന്ന കാര്യത്തില്‍ സഹകരിക്കാനുള്ള വഴികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

കോറോണവ്യാപനം തടയുന്നതില്‍ ഖത്തര്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ ചര്‍ച്ചയായതായി ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും ജയ്ശങ്കര്‍ വ്യക്തമാക്കി.

പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങള്‍ക്ക് പുറമേ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങളും ചര്‍ച്ചയായതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപോര്‍ട്ട് ചെയ്തു.