ഖത്തറില്‍ ജൂലൈ മാസം ഇന്ധന വില വര്‍ധിക്കും

qatar fuel price

ദോഹ: ഖത്തറില്‍ ജൂലൈ മാസം ഇന്ധന വില വര്‍ധിക്കുമെന്ന് ഖത്തര്‍ പെട്രോളിയം. പ്രീമിയം പെട്രോള്‍ ലിറ്ററിന് ജൂലൈയില്‍ 1.10 റിയാലായിരിക്കുമെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു. 10 ദിര്‍ഹമാണ് വര്‍ധന. സൂപ്പര്‍ പെട്രോളിന് 15 ദിര്‍ഹം വര്‍ധിച്ച് 1.20 റിയാലും ഡീസലിന് ലിറ്ററിന് അഞ്ച് ദിര്‍ഹം വര്‍ധിച്ച് 1.10 റിയാലും ആയിരിക്കും. തുടര്‍ച്ചയായ വിലക്കുറവിന് ശേഷമാണ് ഇന്ധന വിലയില്‍ അടുത്ത മാസം മുതല്‍ വര്‍ധന രേഖപ്പെടുത്തുന്നത്.

ഏപ്രലില്‍ ലിറ്ററിന് 1.25 റിയാല്‍ ഉണ്ടായിരുന്നതാണ് മെയ് മാസം ഒരു റിയാലായി കുറഞ്ഞത്. മെയ് മാസം സൂപ്പര്‍ പെട്രോള്‍ 1.30 റിയാലില്‍ നിന്ന് 1.05 റിയാലായി. ഡീസല്‍ വിലയും കാര്യമായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ 1.30 റിയാല്‍ ഉണ്ടായിരുന്നത് മെയില്‍ 1.05 റിയാലിലേക്കാണ് ഇടിഞ്ഞത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ഉണ്ടായ പ്രതിസന്ധിയാണ് വില കുറയാന്‍ ഇടയാക്കിയത്.