ഫെബ്രുവരിയില്‍ പെട്രോളിന് വില കുറയും; ഡീസലിന് കൂടും

Qatar fuel price

ദോഹ: ഫെബ്രുവരിയിലെ പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. പുതിയ നിരക്ക് പ്രകാരം സൂപ്പര്‍ ഗ്രേഡ് പെട്രോളിന് വില കുറയും. പ്രീമിയം പെട്രോളിന് ജനുവരിയിലെ അതേ വില തുടരും. ആതേ സമയം, ഡീസലിന് 5 ദിര്‍ഹം വര്‍ധിക്കും.

പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 1.75 റിയാലാണ് ഫെബ്രുവരിയിലെയും വില. സൂപ്പറിന് 5 ദിര്‍ഹം കുറഞ്ഞ് 1.85 റിയാലാവും. ഫെബ്രുവരിയിലെ ഡീസല്‍ വില ലിറ്ററിന് 1.90 റിയാലാണ്. ജനുവരിയിലേതിനേക്കാള്‍ 5 ദിര്‍ഹം കൂടുതലാണിത്.

പ്രീമിയം ഗ്രേഡ് പെട്രോളിന് സപ്തംബറിലും ഒക്ടോബറിലും ഖത്തര്‍ പെട്രോളിയം വില വര്‍ധിപ്പിച്ചിരുന്നില്ല. ഡിസംബറില്‍ 5 ദിര്‍ഹം കൂടി.