ഹമദ് പകര്‍ച്ചവ്യാധി കേന്ദ്രത്തില്‍ ആരോഗ്യമന്ത്രിയുടെ പരിശോധന

hanan muhammad al kuwari

ദോഹ: ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി കേന്ദ്രം, കൊറോണ റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി സന്ദര്‍ശനം നടത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.

കോറോണ ചികില്‍സയ്ക്കായി വികസിപ്പിച്ചെടുത്ത രോഗി പരിചരണ പ്രോട്ടോക്കോളുകളെക്കുറിച്ച് മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
കൊറോണ വൈറസില്‍ നിന്ന് സുഖം പ്രാപിക്കുന്ന ആളുകളില്‍ നിന്ന് രക്ത പ്ലാസ്മ ലഭിക്കുന്നതിനായി സിഡിസി സ്ഥാപിച്ച പുതിയ ക്ലിനിക്കും അല്‍ കുവാരി സന്ദര്‍ശിച്ചു.

qatar health minister visits hmc communicable decease center