ദോഹ: വിവാഹങ്ങളില്‍ പങ്കെടുക്കുവാന്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഔട്ട് ഡോറില്‍ നടക്കുന്ന വിവാഹ പാര്‍ട്ടികളില്‍ 120 പേര്‍ക്കും ഇന്‍ഡോറില്‍ നടക്കുന്ന ചടങ്ങുകളില്‍ 80 പേര്‍ക്കുമാണ് ഇനി മുതല്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ ജാഗ്രത വേണമെന്നും മന്ത്രാലയം ഒര്‍മിപ്പിച്ചു.