Friday, September 30, 2022
HomeNewsfeedഖത്തറിൽ ചൂട് കൂടുന്നു: തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം

ഖത്തറിൽ ചൂട് കൂടുന്നു: തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം

ദോഹ: ഖത്തറിൽ വേനൽ കാലം കനത്തതോടെ തൊഴിലാളികൾക്ക് ജാഗ്രത നിർദേശവുമായി പൊതുജനാരോഗ്യമന്ത്രാലയം. തൊഴിലാളികള്‍ വേണ്ടത്ര പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദേശിക്കുന്നു. നിലവിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ച വിശ്രമ സമയം അനുവദിച്ചിട്ടുണ്ട്. ഓരോ 15 മിനുറ്റിലും തണുത്ത വെള്ളം കുടിക്കുക, ചായ, കാപ്പി ഉത്തേജക പാനിയങ്ങള്‍, ശീതള പാനിയങ്ങള്‍ എന്നിവ ഉപേക്ഷിക്കുക. ജോലി സമയങ്ങളില്‍ ഇടയ്ക്കിടെ വിശ്രമിക്കാന്‍ ശ്രമിക്കുക, നല്ല ഭക്ഷണം മിതമായ അളവില്‍ കഴിക്കുക, അയഞ്ഞതും കനം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുക, പുറത്തു പോകുമ്പോള്‍ തല മറയ്ക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ പാലിക്കണമെന്നാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൊഴിലിടങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ഉച്ചവിശ്രമം അനുവദിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Most Popular