ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ഇറാനില്‍ നിന്നെത്തിയ 31 ബഹ്‌റയ്‌നികള്‍ക്ക് ഉപരോധം മറന്ന് ഖത്തര്‍ അഭയം നല്‍കി. ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബഹ്‌റയ്‌നിലേക്ക് പറക്കാന്‍ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് നടപടി.
ബഹ്‌റയ്‌നി പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ഏത് തരത്തിലാണ് സഹായിക്കേണ്ടതെന്നറിയാന്‍ ഖത്തര്‍ ബഹ്‌റയ്‌നുമായി ബന്ധപ്പെട്ടിരുന്നു. യാതൊരു ചെലവുമില്ലാതെ ഇവരെ ചാര്‍ട്ടേഡ് വിമാനത്തില്‍ ബഹ്‌റയ്‌നില്‍ എത്തിക്കാമെന്ന് ഖത്തര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, ഇത് നിഷേധിച്ച ബഹ്‌റയ്ന്‍ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന് തങ്ങള്‍ വിമാനം അയക്കാം എന്നറിയിക്കുകയായിരുന്നു. എന്നാല്‍, അത് എപ്പോഴാണെന്ന് വ്യക്തമാക്കിയില്ല.
ഇതേ തുടര്‍ന്ന് 31 ബഹ്‌റയ്‌നികളെയും കൊറോണ പരിശോധനയ്ക്ക് വിധേമാക്കിയ ഖത്തര്‍ ഇവരെ ക്വാരന്റൈന്‍ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരുടെ ചെലവുകള്‍ മുഴുവന്‍ ഖത്തറാണ് വഹിക്കുന്നത്. രണ്ടാഴ്ച്ചത്തെ ക്വാറന്റൈന് ശേഷം രോഗബാധയില്ലെന്ന് ഉറപ്പായാല്‍ ബഹ്‌റയ്ന്‍ ഇവരെ തിരിച്ചുനാട്ടിലേക്കു പോകാന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ അറിയിച്ചു.
Qatar hosts 31 Bahraini nationals transiting home from Iran