Sunday, January 23, 2022
HomeGulfQatarഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ആഗസ്ത് 31 വരെ നീട്ടി; 21 ദിവസം മുമ്പ് കാന്‍സല്‍ ചെയ്താല്‍...

ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ആഗസ്ത് 31 വരെ നീട്ടി; 21 ദിവസം മുമ്പ് കാന്‍സല്‍ ചെയ്താല്‍ പണം തിരിച്ചുകിട്ടും

ദോഹ: ഇന്ത്യ ഉള്‍പ്പെടെ റെഡ് സോണില്‍ നിന്നു വരുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് നിബന്ധന ആഗസ്ത് 31 വരെ നീട്ടിയതായി ഡിസ്‌കവര്‍ ഖത്തര്‍. നേരത്തേ 2021 മെയ് 31 വരെ മാത്രമാണ് ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ക്വാറന്റീന്‍ ബുക്കിങ് ലഭ്യമായിരുന്നത്. ഇപ്പോള്‍ ഗ്രീന്‍ ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ആഗസ്ത് 31വരെ ഹോട്ടല്‍ ക്വാറന്‍ീന്‍ ബുക്കിങ് ലഭ്യമാണ്.

ഖത്തരി പൗരന്മാര്‍, അവരുടെ കുടുംബം, പെര്‍മനന്റ് റസിഡന്‍സി പെര്‍മിറ്റുള്ളവര്‍, ഖത്തര്‍ ഐഡിയുള്ള റെഗുലര്‍ റെസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍, ജിസിസി പൗരന്മാര്‍ എന്നിവര്‍ക്കാണ് നിലവില്‍ രാജ്യത്തേക്ക് പ്രവേശനം. ഖത്തര്‍ ഐഡിയുള്ളവര്‍ ഖത്തര്‍ പോര്‍ട്ടലില്‍ നിന്ന് എക്‌സപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് എടുക്കണം. നിലവില്‍ ഖത്തറില്‍ ഉള്ളവര്‍ക്ക് രാജ്യം വിടുമ്പോള്‍ ഓട്ടോമാറ്റിക്കായി എന്‍ട്രി പെര്‍മിറ്റ് ലഭിക്കും.

ക്വാറന്റീന്‍ ബുക്കിങ് റദ്ദാക്കാന്‍
ക്വാറന്റീന് ബുക്ക് ചെയ്താല്‍ 21 ദിവസം മുമ്പ് വരെ മാത്രമേ റദ്ദാക്കാന്‍ അനുമതി ഉള്ളു. 21 ദിവസം മുമ്പ് റദ്ദാക്കിയാല്‍ പൂര്‍ണമായ റീഫണ്ടിങ് ലഭിക്കുമെന്ന് ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. 21 ദിവസത്തിനുള്ളിലാണ് ക്വാറന്റീന്‍ ബുക്ക് ചെയ്യുന്നതെങ്കില്‍ റീഫണ്ട് ലഭിക്കില്ല. തിയ്യതി മാറ്റാനും സാധിക്കില്ല. എന്നാല്‍, വിമാനം റദ്ദാക്കല്‍ പോലുള്ള അവിചാരിത കാരണങ്ങള്‍ പരിഗണിക്കും. യാത്രാ തിയ്യതിയില്‍ കോവിഡ് പോസിറ്റീവ് ആയാലും രേഖകള്‍ സമര്‍പ്പിച്ചാല്‍ റീഫണ്ട് ലഭിക്കും. യാത്രാ തിയ്യതിയും പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങളും പൂര്‍ണമായും ഉറപ്പാക്കിയ ശേഷം മാത്രമേ ക്വാറന്റീന്‍ ബുക്ക് ചെയ്യാന്‍ പാടുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.
ALSO WATCH

Most Popular