ദോഹ: ഖത്തര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി) ആഗസ്ത് 13ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹമദ് മെഡിക്കല്‍ കോര്പറേഷന്, നസീം ഹെല്‍ത്ത്കെയര്‍ എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ്. ഇന്ത്യ@75 ആസാദി കാ അമൃത് മഹോല്‍സവത്തിന്റെ ഭാഗമായാണ് പരിപാടി.
രാവിലെ 9ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രജിസ്റ്റര്‍ ചെയ്യാന്‍ 55641025/33448088 എന്നീ നമ്പറുകൡലാ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടുക.