ദോഹ: വന്ദേഭാരത് നാലാം ഘട്ട ദൗത്യത്തില്‍ ജൂലൈ 24 മുതല്‍ ഖത്തറില്‍ നിന്ന് പറക്കുന്ന വിമാനങ്ങളുടെ ബുക്കിങ് ആരംഭിച്ചു. ഇന്‍ഡിഗോ വെബ്സൈറ്റില്‍ ( http://goindigo.in ) കയറി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം.
ഖത്തറിലെ ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 26ന് രാത്രി 9.25ന് കണ്ണൂര്‍, രാവിലെ 10.05ന് കോഴിക്കോട്, ജൂലൈ 27ന് രാവിലെ 10.15ന് തിരുവനന്തപുരം, രാത്രി 10.10ന് കൊച്ചി എന്നിവയാണ് കേരളത്തിലേക്കുള്ള വിമാനങ്ങള്‍. ഇതിനു പുറമേ ചെന്നൈ, ലഖ്നോ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്കും ഇപ്പോള്‍ ബുക്ക് ചെയ്യാം.
Online booking are available for following #indigo6e flights under the Phase-4 of #Vande Bharat Mission. Bookings can be done at https://t.co/1zVb4U0d94. pic.twitter.com/KxmuaaSzm5
— India in Qatar (@IndEmbDoha) July 21, 2020