ദോഹ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര സ്വഭാവത്തിലുള്ള കോണ്‍സുലാര്‍ സര്‍വീസുകളും പാസ്‌പോര്‍ട്ട് സര്‍വീസുകളും മാത്രമേ അനുവദിക്കൂ. ഇതിനായി മുന്‍കൂര്‍ അനുമതി വാങ്ങണം.
അപ്പോയിന്‍മെന്റുകള്‍ക്ക് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ വൈകീട്ട് 5 വരെയും താഴെ പറയുന്ന നമ്പറുകളില്‍ വിളിക്കാം.
66987205, 66931380, 66851998 എന്നിവയാണ് ബന്ധപ്പെടേണ്ട നമ്പറുകള്‍
ഇതില്‍ ഏതെങ്കിലും നമ്പറിലേക്ക് അപേക്ഷകര്‍ക്ക് വാട്ട്‌സാപ്പ് സന്ദേശം അയക്കുകയും ചെയ്യാം. പേര്, ആവശ്യമായ സേവനം, പാസ്‌പോര്‍ട്ട് നമ്പര്‍, വാലിഡിറ്റി, സേവനം ആവശ്യമായതിന്റെ അടിയന്തര സ്വഭാവം എന്നിവ വ്യക്തമാക്കിയാണ് വാട്ട്‌സാപ്പില്‍ അപേക്ഷ നല്‍കേണ്ടത്.
qatar indian embassy consular service