ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 26ന്

indian embassy qatar

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ അടിയന്തര ലേബര്‍, കോണ്‍സുലാര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ എംബസി സെംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ആഗസ്ത് 26ന് നടക്കും. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും മറ്റു എംബസി ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഓണ്‍ലൈനായും ഓഫ്ലൈനായും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. വൈകുന്നേരം 3 മണി മുതല്‍ 4 മണി വരെ നേരിട്ടും 4 മണി മുതല്‍ 6 മണി വരെ ഫോണിലൂടെയോ സൂമിലൂടെയോ പങ്കെടുക്കാവുന്നതാണ്. സൂമില്‍ 830 1392 4063 എന്ന മീറ്റിംഗ് ഐഡിയും 121800 എന്ന പാസ്വേഡും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്.

ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് : 30952526 എന്ന നമ്പറിലോ labour[email protected] എന്ന ഈ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.