Wednesday, January 19, 2022
HomeNewsfeedഖത്തര്‍ പ്രവാസികള്‍ക്ക് ഏത് സമയത്തും സഹായം; ഇന്ത്യന്‍ എംബസി പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര ആരംഭിച്ചു

ഖത്തര്‍ പ്രവാസികള്‍ക്ക് ഏത് സമയത്തും സഹായം; ഇന്ത്യന്‍ എംബസി പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര ആരംഭിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഏത് സമയത്തും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ എംബസി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം ആരംഭിച്ചു. ഇന്ന് ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് സംവിധാനത്തിന് തുടക്കമിട്ടത്.

സഹായവും വിവരങ്ങളും ആവശ്യമുള്ളവര്‍ക്ക് 44953500 എന്ന നമ്പറിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

തുടക്കത്തില്‍ ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ സേവനം ലഭ്യമാവും. തമിഴ്, കന്നഡ, തെലുഗു ഭാഷകളും അധികം വൈകാതെ ലഭ്യമാവും. ലൈവ് ചാറ്റ്, വാട്ട്‌സാപ്പ് സേവനങ്ങള്‍ ഒക്ടോബര്‍ 2ന് ആരംഭിക്കുമെന്നും എംബസി അറിയിച്ചു.

Most Popular